ഒരു ചകോരത്തിന്റെ മനസ്സുമായി
ചകിതയായി പോയൊരു മനസ്സുമായി
എന്തിനു വന്നുവെന്നറിയില്ല
എന്നു പോവേണ്ടതെന്നറിയില്ല
വഴിപാടുപോലെയീ ജീവിതം
ജീവിച്ചു തീര്‍ക്കുന്നു നമ്മള്‍
ഇനിയുീമെത്രയോ കാതം പോവണം
എങ്കിലുമില്ലൊരല്‍പമേ ദു:ഖം
പാഠങ്ങള്‍ അറിഞ്ഞു തീരുന്നില്ല
കാലങ്ങള്‍ വളര്‍ത്തുന്നു അതിനെ
എന്തൊരു രൂപമാണ് നിങ്ങള്‍ക്കെന്ന്
തൊടിയിലെ പൈക്കിടാവ് ചോദിച്ചേക്കാം
രണ്ടു കാലും നിലത്തൂന്നി
ഞാന്നു കിടക്കുന്ന രണ്ട് കൈകള്‍
വശങ്ങളില്‍ തൂക്കി
എങ്ങോട്ടു പോവുന്നു നിങ്ങള്‍
തെല്ലൊരഹങ്കാരത്തോടെ...
ചകിതയായി പോയൊരു മനസ്സുമായി
എന്തിനു വന്നുവെന്നറിയില്ല
എന്നു പോവേണ്ടതെന്നറിയില്ല
വഴിപാടുപോലെയീ ജീവിതം
ജീവിച്ചു തീര്‍ക്കുന്നു നമ്മള്‍
ഇനിയുീമെത്രയോ കാതം പോവണം
എങ്കിലുമില്ലൊരല്‍പമേ ദു:ഖം
പാഠങ്ങള്‍ അറിഞ്ഞു തീരുന്നില്ല
കാലങ്ങള്‍ വളര്‍ത്തുന്നു അതിനെ
എന്തൊരു രൂപമാണ് നിങ്ങള്‍ക്കെന്ന്
തൊടിയിലെ പൈക്കിടാവ് ചോദിച്ചേക്കാം
രണ്ടു കാലും നിലത്തൂന്നി
ഞാന്നു കിടക്കുന്ന രണ്ട് കൈകള്‍
വശങ്ങളില്‍ തൂക്കി
എങ്ങോട്ടു പോവുന്നു നിങ്ങള്‍
തെല്ലൊരഹങ്കാരത്തോടെ...
No comments:
Post a Comment